Saturday, April 13, 2013

14. April.1993 അച്ചയത്തിക്കെന്തിനാ കൊന്നപൂവ്?

14. April.1993



ഇന്ന് വിഷു . ബുധനാഴ്ച ആയത് കൊണ്ട് രണ്ടുദിവസം കൂടെ ലീവേ ചോദിച്ചുള്ളൂ.. ഇന്നലെ വൈകിട്ടോടെ വീടെത്തി. സരസമ്മ ചേച്ചി ആയത് കൊണ്ട് സമ്മ തിച്ചു. ഇനി അടുത്ത തിങ്കൾ വരെ സുഖം . പുതിയ കൊളെജിലെ രണ്ടാഴ്ച്ച കൊണ്ട് രണ്ടു വർഷത്തെ ക്ഷീണം വന്നപോലെ .
.
സീനിയർ ഷാജി പറഞ്ഞാണറിഞ്ഞത്, റേടിയേഷൻ ലീവിലുള്ള പീതാംബ്രാൻ എന്ന സാർ ആയിരുന്നെങ്കിൽ വിഷുവിനു പോലും പോസ്റ്റിങ്ങ്‌ ഉണ്ടായേനെ എന്ന് . ചോർത്തിയ മറ്റ് വിവരങ്ങൾ : സീനിയർമാർ ഇവിടത്തെ സാറന്മാർ ആണ്‍ . ബഹുമാനിക്കണം . ഇടെക്കിടെ സൂപ്പർ സീനിയർ എന്നവന്മാർ വരും ,കൂടുതൽ ബഹുമാനിക്കണം. ഈ പറ യു ന്ന സാർ പീതാംബ്രാൻ ഇവിടുത്തെ തൻബ്രാൻ ആണെന്നും ഇവർക്കിടയിൽ ഉള്ള റേടിയോഗ്രഫേർമാര് പൊതുവെ പാവങ്ങളാണെന്നും പക്ഷേ ഇവരുടെ സഹായം ഇല്ലാതെ പാസ്സ് ആയി പോകാമെന്ന് കരുതണ്ട ന്നും മനസ്സിലായി. വൈവ, പ്രാക്ടിക്കൽ അങ്ങിനെ കുറെ കുന്ത്രാണ്ടങ്ങൾ. എവിടെ വേണമെങ്കിലും അവർക്ക് ബ്രെയ്ക്ക് ഇടാം . നേരത്തെ കണ്ട സതി മാഡം നമ്മളെയൊക്കെ പൊതുവെ ഗൌനിക്കില്ലെങ്കിലും മുന്നില് പെടാതെ നോക്കണം . പെണ്‍കുട്ടികളുമായി അധികം കമ്പനി വേണ്ട . ഹോസ്റെലിൽ മറ്റ് പാര കോഴ്സ് കാരെ മൈൻഡ് ചെയ്യണ്ട . നീ പഠിച്ചാൽ നിനക്ക് കൊള്ളാം. (അവസാനത്തേത് ഞാൻ കൂട്ടിചേർത്തതാ. )
ഇന്നലെ വന്നപാടെ ചേട്ടന്മാരുടെ പറമ്പിലെ കൊന്നമരത്തിൽ കയറിയപ്പോ അവിടുത്തെ ബീന അവിടെ വന്നു. കൊന്നപൂ ചോദിച്ചോണ്ട്.പറിച്ചത് മുഴുവനും കൊടുക്കാൻ തയ്യാറായിരുന്നു. പകുതി കൊടുത്തു . അച്ചയത്തിക്കെന്തിനാ കൊന്നപൂവ്? ഇനി ഏതെങ്കിലും കൊളുത്ത് ? മെഡിക്കൽ കോളേജിൽ പഠിക്യാ എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ. കുറച്ചു വെയിറ്റ് കിടക്കട്ടെ .
അയൽക്കാരി ആയിരുന്നെങ്കിലും ട്യൂഷൻ ക്ലാസ്സിലെ തിരക്കിനിടയിൽ ഇവളെ ഞാൻ അത്ര ശ്രദ്ധിച്ചിരുന്നില്ല . പത്താം ക്ലാസ്സിന്റെ പ്രത്യേകതയായ "പഠിക്ക് പഠിക്ക് പഠിക്ക് "പല്ലവികൾ കുറച്ചുകാലത്തേക്ക് എന്റെ ചോദനകളെ ചോർത്തിക്കളഞ്ഞു എന്നു തോന്നുന്നു . പല്ലല്പം പൊങ്ങിയതൊഴിച്ചാൽ ഇപ്പൊ അതിസുന്ദരി തന്നെ. . ഒരു അപ്ലിക്കേഷൻ ഇവിടെയും ഇട്ടാലോ എന്ന് തോന്നിപ്പോയി. ഇവളുടെ ബന്ധുവും ക്ലാസ്മെറ്റുമായ സുനിലയിലായിരുന്നു അന്ന് എല്ലാവരുടെയും നോട്ടം . പക്ഷേ ഇപ്പൊ തരക്കേടില്ലാത്ത കോഴിക്കോട് എന്ന മനോലോകത്ത് എത്തിയ ഞാൻ എന്തിനിവിടെ നേരം കളയണം ?. എങ്കിലും ബഷീറിന്റെ നായകനെ പോലെ കരളിനടിയിൽ ഒരു നീറ്റൽ എനിക്കും തോന്നിയോ?

ഇന്നലെ വൈകിട്ട് ബാച്ചെ ട്ടന് എവിടെയോ പോകാനുള്ളതുകൊണ്ടു ബേക്കറിയിൽ കുറെനെരേം നില്കേണ്ടിവന്നു ..പണ്ടുമുതലേ എനിക്ക് ദേഷ്യമുള്ള കാര്യമാണ് കടയിൽ നിൽകുക എന്നത് . പ്രതികാരമായി ആവകയിൽ രൂപാ അൻപത്‌ ഇസ്കാൻപറ്റി ... തമ്പിച്ചേട്ടനും മൈസൂറിൽ നിന്ന് വന്നിട്ടുണ്ട് .. ഒരു പത്ത് കിലോ പേരയ്ക്കയെങ്കിലും കൊണ്ടുവന്നിട്ടുണ്ട് . അവിടെ വില വളരെ കുറവാണത്രേ . ആർക്കറിയാം. വല്ല തോട്ടത്തിലും കയറി പറിച്ചത് ആയിരിക്കും.

വിഷുക്കണി കണ്ടു . ബാച്ചേട്ടൻ കുറെ പടക്കങ്ങൾ കൊണ്ടുവന്നിരുന്നു പൊ ട്ടിച്ചുകഴിഞ്ഞതിനു ശേഷം പിന്നെയും ഉറങ്ങിപ്പോയി . ഇന്ന് പൂവൻ കോഴിയെ പിടിക്കാൻ കുറെ ഓടി. പുതിയ ഏട്ടത്തിയമ്മക്ക് വേണ്ടി കോഴിയെ മുറിച് പീസ് പീസ് ആക്കികൊടുത്തു . ഊണുകഴിഞ്ഞു പിന്നെയും ഒറങ്ങി . ബന്ധുക്കൾ ശത്രുക്കളെ നാളെ കാണാൻ പോകാം

വൈകിട്ട് നമ്മുടെ ഗ്യാങ്ങിന്റെ കൂടെ വെടിപറയൽ . പിന്നെ സെക്കന്റ്റ് ഷോ സിനിമ: ധ്രുവം.

എണീറ്റത്: 4. 30 മണി
ഉറങ്ങിയത് 3 തവണ
.

2 comments:

  1. എനിക്കും.. പക്ഷെ താഴുന്നു മുകളിലോട്ടു വായിച്ചപ്പോൾ കുറച്ചൂടി ഇഷ്ടായോ എന്നൊരു സം ശയം

    ReplyDelete