1993 April 11
ഇന്ന് രമണിക്കുഞ്ഞമ്മയുടെ പെരപ്പാര്‍ക്കലായിരുന്നു. ചിക്കന്‍ ബിരിയാണിയായിരുന്നു. പ്രതീക്ഷിച്ച പോലെ ഇന്നും കോഴിയുടെ കഴുത്ത് പീസ് തന്നെയാണ് എനിക്ക് കിട്ടിയത്. എനിക്ക് ഇത്രക്കും ദേഷ്യമുള്ള കോഴിയുടെ ശരീരഭാഗം വേറെ ഇല്ല. എനിക്കറിയില്ല. എവിടെ സദ്യക്ക് പോയാലും കൊഴിയുണ്ടോ? കഴുത്ത് പീസ് ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും. രണ്ട് കടി കടിച്ച് സൈഡില്‍ വച്ചു.
അവിടെ വച്ച് (കൊച്ചു) ഒട്ടൊ കുറേ ഓടിച്ചു. നാലുതവണ ഓഫായെന്നതൊഴിച്ചാല്‍ പ്രകടനം മോശമായില്ല.!
അവിടെ വന്നിരുന്ന ബാബുഎട്ടന്റെ ലൈനിനെ പരിചയപ്പെട്ടു. ഷീജ എന്ന് പേര്‍. ചെറുപ്പതിൽ നമ്മുടെ കൂടെ ശബരിമലക്ക് വന്ന ആൾ തന്നെ. അന്ന കഴയുണ്ട് പല്ലിന്. പൊന്തിവരാനും ചാന്‍സുണ്ട്. പക്ഷെ, വിഷയമല്ല.
രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഞാന്‍ കാണുമ്പോള്‍ അടിയുടുപ്പിട്ട് നടന്നാര്‍ന്ന കൊച്ചാ. ഇപ്പോ എന്താ സൈസ്.
എന്താന്നറിയില്ല. കല്യാണം കഴിയാത്തെ ഏത് ജാതിയില്‍ പെട്ട ഏത് കോലത്തിലുള്ള പെണ്ണിനെ കണ്ടാലും പ്രേമിക്കാന്‍ നമ്മള്‍ ഓക്കെയാവുന്നു. ഇങ്ങട്ട് അത്രപെട്ടെന്നങ്ങിനെ ആര്‍ക്കും പ്രേമം തോന്നണ കോലമല്ലാത്തത് ഒരു കണക്കിന് എത്ര ഭാഗ്യമായി. അല്ലെങ്കില്‍ ഈ സ്വഭാവത്തിന് ഞാന്‍ എവിടെ ചെന്നവസാനിച്ചേനെ?
ഞാന്‍ മമ്മുട്ടിയെപ്പോലെയാവാഞ്ഞതില്‍ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലാ മതിയാവുക!
ഭരതന്റെ വെങ്കലം സിനിമ കണ്ടു. ജോർ . ലക്ഷ്മീടാക്കീസിൽ മൂട്ടകൾക്ക് നല്ലകാലം.
കിടന്നത്: 1 മണിക്ക്
എണീറ്റത്: 7 മണിക്ക്.
എണീറ്റത്: 7 മണിക്ക്.
No comments:
Post a Comment