Friday, April 12, 2013

22.Feburary.2013 സർപ്രൈസ്‌ ഇൻപഷൻ

22.Feburary.2013
 
ഇന്ന് സർപ്രൈസ്‌ റേഡിയേഷൻ സേഫ്ടി ഇൻപഷൻ ഉണ്ടായിരുന്നു. പെട്ടെന്നായിരുന്നു കുലൂദും ഫാത്തിമയും കയറിവന്നത്..കുവൈറ്റികളാണ്‍ . കൂടെ ഒരു കുവൈത്തി മാഡവും. സബ യിലെ ഏതോ ഉന്നതയാണത്രേ . മിനിസ്ട്രിയുടെ വക ആയതു കൊണ്ട്ട് എല്ലാവരും ഒന്ന് പേടിച്ചു . RSO ഈയുള്ളവനായത് കൊണ്ട്ട് നേരത്തെ എല്ലാ പേപ്പറുകളും ഞാൻ ശരിയാക്കിവചിരുന്നു . MRI യും CT യും QAP ചെയ്തുകാണിചുകൊടുത്തു. ഷാബാൻ പറഞ്ഞപോലെ റിപീറ്റ് ഇമേജ് അനല്യ്സിസ് ചെയ്തുവച്ചത് അവർക്കിഷ്ടപ്പെട്ടു.
 
റിപ്പോർട്ട്‌ കുഴപ്പമില്ലാതെ കിട്ടി. 4 പേരുടെ ലൈസൻസ് അപ് ഡേറ്റ് ചെയ്തില്ല എന്നുപറഞ്ഞത് എനിക്കത്ര പിടിച്ചില്ല . പക്ഷെ പുറമേ കാണിച്ചില്ല . കാണിച്ചിരുന്നെങ്കിൽ വിവരമറിഞ്ഞേനെ. കേരളത്തിന് സ്വദേശി വൽകരണത്തിന്റെ വക ഒരു ഇര കൂടെ കിട്ടിയേനെ.. ജിൻസി രാജിവെച്ച കാര്യം അവരോട് പറഞ്ഞില്ല.
 
ഉച്ചക്ക് വേൾഡ് ഹെൽത്ത് ഡേയുടെ സെമിനാറും പാർട്ടിയും ഉണ്ടാർന്നു . പതിവുപോലെ ക്ലാസ്സ്‌ കഴിഞ്ഞപ്പോ പോയി. ജോയ് കൂടെ വന്നു. അടിപൊളി ഫുഡ് . തടി കൂടുമെന്ന് കരുതി അധികം കഴിച്ചില്ല. കുറെ ഗിഫ്റ്റ് കിട്ടി. മാളുവിനും മനുവിനും കൊടുക്കാനായി കുറെയേറെ ചോകൊലെയ്റ്റ് എടുത്തു .
 
ജിഷക്ക് ഉച്ചകഴിഞ്ഞാണു ഡ്യൂട്ടിയെങ്കിലും അവൾ പാർട്ടിക്ക് പോയില്ല.
മാളുവിനെ പഠിപ്പിച്ചു . മനുവിനുവേണ്ടി ഐ ഫോണിൽ പുതിയ കുറെ ഗെയിം ലോഡ് ചെയ്തു. അവന്റെ ഈ അഡി ക്ഷൻ എങ്ങിനെ മാറ്റും?

നടക്കാൻ പോയില്ല.

എണീറ്റത് 5. മണി
കിടന്നത് 1 മണി

ചിലവ് : ഇല്ല
വരവ്:കടം വാങ്ങിയ 20 ദിനാർ മദലിൻ തിരിച്ചുതന്നു ..

No comments:

Post a Comment