Wednesday, April 10, 2013

22. February 1993 അഡ്മിഷനുവേണ്ടി

22. February 1993
മലയുടെ നാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസ്സിലാണുവന്നത്.  കെസാര്‍ടിസില്‍. മെഡിക്കല്‍ കോളെജിലെ എന്റെ അഡ്മിഷനുവേണ്ടി. അമ്മയും അച്ച്നും അനിയത്തിയും കൂടെ വന്നിരുന്നു. കാരന്തൂര്‍ എത്തിയപ്പൊ കൂടെഇരുന്ന ആള്‍ പറഞ്ഞതാ അവിടെ ഇറങ്ങാന്‍. കേട്ടില്ല.

ആദ്യത്തെ ദിവസം തന്നെ എല്ലാ കുട്ടികളെയും വലിയൊരു ഹാളില്‍ ഇരുത്തിയപ്പൊ എന്റെ അടുത്തിരുന്നത് മുരളി ആയിരുന്നു. ഫാര്‍മസിയാണത്രെ. മെഡിക്കല്‍ കൊളെജ് ജന്‍ഷ്നില്‍ ഒരു ഷോപ്പ്  ഉണ്ട്.  പെണ്‍കുട്ടികള്‍ കുറെ ഏറെ ഉണ്ട്. എല്ലാവരും ഒന്നിനൊന്ന് മെച്ചം.എന്റെ ബാച്ചിലെ സ്വീറ്റി  എന്ന കൊചിനെ കണ്ടപ്പൊ തന്നെ മനസ്സിലൊരു കുളിര്‍മ. തിരൊന്തരമാണു വീട്. അതൊ മേരിലത.സലിം എന്നിവരെയും പരിചയപെട്ടു. 12 മണിവരെ അഡ്മിഷന്റെ തിരക്കായിരുന്നു. അമ്മയും അനിയത്തിയും കോളെജിന്റെ കാര്‍ പോര്‍ചില്‍ ഇരിക്കുകയായിയുന്നു. അഛന്‍ എവിടെയൊ പോയി അവര്‍ക്ക് വെള്ളവും ഉഴുന്നുവടയും കൊണ്ടുകൊടുത്തു.
 മുരളി എന്നെ ഹൊസ്റ്റെല്‍ കാണിക്കാന്‍ കൊണ്ടുപോയി. ഒരു വ്വെസ്പ സ്കൂട്ടറിലായിരുന്നു പോയത്. ആദ്യമായാണു കാല്‍ രണ്ടുഭാഗത്തെക്കും  ഇട്ട്  ഇരീക്കുന്നത്. ‍അവന്റെ കൂട്ടുകാരനെ കണ്ടില്ല. പഴയ കെട്ടിടം. സീനിയര്‍മാരാണെന്നു തോന്നുന്നു കോഴിയെ കുറുക്കന്‍ നോക്കുന്നതു പോലെ എത്തിനോക്കുന്നണ്ടാര്‍ന്നു. ഭാഗ്യം അധികനേരം അവിടെ നിന്നില്ല. മുരളി മാവൂര് റോഡിലെ ഇറക്കത്തിലെ വീട്ടിലേക്കെന്നെ കൊണ്ടുപോയി. ചോറ് കഴിച്ചു. അവിടുത്തെ അമ്മ ലൊലൊലിക്ക എന്ന് പറയുന്ന ഒരു പഴം സഞ്ചി നിറയേ തന്നു.അനിയത്തിയും  അമ്മയും കാത്തുനില്‍ക്കുന്നുന്ണ്ടായിരുന്നു. ആവരുടെ കൂടെ ഹോട്ടലില്‍ നിന്ന് പിന്നെയും കഴിച്ചു.

റേഡിയോളജി  എന്ന ഡിപ്പാര്‍ട്ട്മെന്റിലാണത്രെ എനിക്കു  റിപ്പൊര്‍ട്ട് ചെയ്യേണ്ടത്. ധാരാളം പേര്‍ നിറഞ്ഞ്നില്‍ക്കുന്ന  ഇരുണ്ട വഴികളില്‍ കൂടെ ഞാനും മറ്റ് തിരൊന്തരോം പിള്ളെരുടെ കൂടെ പോയ്.  പെയ്യ് എന്ന് പറ്ഞ്ഞാല്‍ അര്ത്ഥം  പോയി എന്നാണു. ഏതായാലും കെട്ടാന്‍ പറ്റിയ പിള്ളെര്‍  ഉണ്ട്.  വിശദമായി പിന്നെ നീങ്ങാം.

തിരിച്ചെത്തിയപ്പോ രാത്രി 11 മണി. ഇന്ന് വീടിനടുത്ത് ആകാശത്ത് ഒരു ചെറിയ ഭാഗത്ത് മാത്രം ചുവപ്പ് നിറം കണ്ടു. അത് എന്താണെന്ന് യാതൊരു പിടിയും കിട്ടിയില്ല. കുറെ നേരം മുകളിലേക്ക് നോക്കി ‘എന്തായിരിക്കും?’ എന്നാലോചിച്ച് നിന്നു.

സോമാലിയയില്‍ ഇതേ പോലൊരു സംഭവം പണ്ടുണ്ടായിട്ടുണ്ടെന്നും അന്ന് അത് നോക്കി നിന്ന ആയിരത്തോളം പേരുടെ കാഴ്ച പോയെന്നും ബാച്ചെട്ടന്‍ പറഞ്ഞത് കേട്ടപ്പോള്‍ ‘നോക്കി നൊക്കി കഴുത്തു കഴച്ചു’ എന്ന് പറഞ്ഞ് വേഗം ഞാനവിടെ നിന്ന് പോന്നു. അല്ലങ്കിതന്നെ തമിഴന്റെ ലുക്കാ. ഇനി അന്ധനും കൂടി ആകാത്തേന്റെ ഒരു കുറവേ ഉള്ളൂ!! തിരൊന്തരത്ത് തമിഴന്മരെ  ഇഷ്ടമാണോ ആവോ.

ഇന്ന് ജീനയുടെ കത്ത് വന്നിരുന്നു. കത്തില്‍ അവള്‍ അവളുടെ കൂട്ടൂകാരിക്ക് ഞാന്‍ കത്തയച്ചത് മഹാ ചെറ്റത്തരമായിപ്പോയി എന്ന് സൂചിപ്പിച്ചിരുന്നു.

കിടന്നത് 12 മണി.
ചെലവ് ; അടിവാരം ചായ 10 രൂപ. ബാക്കിയെല്ലാം അഛന്‍.
വരവ്:  ഇസ്കിയത് 40 രൂപ. പഴം വാങ്ങിയ വഹ: 5 രൂപ.

No comments:

Post a Comment