Showing posts with label present. Show all posts
Showing posts with label present. Show all posts
Friday, June 14, 2013
ഉപദേശവും ഫിലോസഫിയും വേണ്ടത്ര ഫ്രീ
റ്റാങ്കിലെ വെള്ളത്തിലാ ഇന്ന് കുളിച്ചത്. അംഗസംഖ്യ കുറവല്ലേ? വാട്ടര്‍ കണ്‍സംഷന്‍ കുറവായിതിനാലും തണലുള്ളതിനാലും റ്റാങ്കിലെ വെള്ളം എപ്പോഴും ഐസ് വാട്ടര്‍ പോലെയായിരിക്കും.
എണീറ്റത്: 5 മണിക്ക്
Friday, April 12, 2013
22.Feburary.2013 സർപ്രൈസ് ഇൻപഷൻ
22.Feburary.2013
ഇന്ന് സർപ്രൈസ് റേഡിയേഷൻ സേഫ്ടി ഇൻപഷൻ ഉണ്ടായിരുന്നു. പെട്ടെന്നായിരുന്നു കുലൂദും ഫാത്തിമയും കയറിവന്നത്..കുവൈറ്റികളാണ്‍ . കൂടെ ഒരു കുവൈത്തി മാഡവും. സബ യിലെ ഏതോ ഉന്നതയാണത്രേ . മിനിസ്ട്രിയുടെ വക ആയതു കൊണ്ട്ട് എല്ലാവരും ഒന്ന് പേടിച്ചു . RSO ഈയുള്ളവനായത് കൊണ്ട്ട് നേരത്തെ എല്ലാ പേപ്പറുകളും ഞാൻ ശരിയാക്കിവചിരുന്നു . MRI യും CT യും QAP ചെയ്തുകാണിചുകൊടുത്തു. ഷാബാൻ പറഞ്ഞപോലെ റിപീറ്റ് ഇമേജ് അനല്യ്സിസ് ചെയ്തുവച്ചത് അവർക്കിഷ്ടപ്പെട്ടു.
റിപ്പോർട്ട് കുഴപ്പമില്ലാതെ കിട്ടി. 4 പേരുടെ ലൈസൻസ് അപ് ഡേറ്റ് ചെയ്തില്ല എന്നുപറഞ്ഞത് എനിക്കത്ര പിടിച്ചില്ല . പക്ഷെ പുറമേ കാണിച്ചില്ല . കാണിച്ചിരുന്നെങ്കിൽ വിവരമറിഞ്ഞേനെ. കേരളത്തിന് സ്വദേശി വൽകരണത്തിന്റെ വക ഒരു ഇര കൂടെ കിട്ടിയേനെ.. ജിൻസി രാജിവെച്ച കാര്യം അവരോട് പറഞ്ഞില്ല.
ഉച്ചക്ക് വേൾഡ് ഹെൽത്ത് ഡേയുടെ സെമിനാറും പാർട്ടിയും ഉണ്ടാർന്നു . പതിവുപോലെ ക്ലാസ്സ് കഴിഞ്ഞപ്പോ പോയി. ജോയ് കൂടെ വന്നു. അടിപൊളി ഫുഡ് . തടി കൂടുമെന്ന് കരുതി അധികം കഴിച്ചില്ല. കുറെ ഗിഫ്റ്റ് കിട്ടി. മാളുവിനും മനുവിനും കൊടുക്കാനായി കുറെയേറെ ചോകൊലെയ്റ്റ് എടുത്തു .
ജിഷക്ക് ഉച്ചകഴിഞ്ഞാണു ഡ്യൂട്ടിയെങ്കിലും അവൾ പാർട്ടിക്ക് പോയില്ല.
മാളുവിനെ പഠിപ്പിച്ചു . മനുവിനുവേണ്ടി ഐ ഫോണിൽ പുതിയ കുറെ ഗെയിം ലോഡ് ചെയ്തു. അവന്റെ ഈ അഡി ക്ഷൻ എങ്ങിനെ മാറ്റും?
നടക്കാൻ പോയില്ല.
എണീറ്റത് 5. മണി
കിടന്നത് 1 മണി
ചിലവ് : ഇല്ല
വരവ്:കടം വാങ്ങിയ 20 ദിനാർ മദലിൻ തിരിച്ചുതന്നു ..
Subscribe to:
Posts (Atom)