Friday, June 14, 2013

ഉപദേശവും ഫിലോസഫിയും വേണ്ടത്ര ഫ്രീ

14.April.2013

 ഇന്ന് വിഷുദിനം. ഫേസ്ബുക്കിൽ വിഷു ആ ശം സകളുടെ ബഹളം. ഉപദേശവും  ഫിലോസഫിയും വേണ്ടത്ര ഫ്രീ ആയി കിട്ടാനിടയുള്ള സ്ഥലമായോ ഫെസേബുക്കും എന്നോര്ത്ത് ഐപാഡ് മടക്കി. പാമ്പ്‌  പത്തിമടക്കിയ പോലെ.

ഒന്ന് ഞോണ്ടിവിളിച്ചാൽ അത് പിന്നെയും ആക്റ്റീവ് ആകും. മാളുവും മനുവും ഐ ഫോണ്‍  സംസങ്ങ്  എന്നിവയിൽ  മുഴുകിയിരിക്കുകയാണ്.

വേറെ പണിയൊന്നും ഇല്ലാത്തതിനാൽ കുറച്ച എഴുതാം .

ജിഷ ലീവ് എടുത്തു . മാളുവിനെ സ്കൂളിൽ വിട്ടു. സദ്യ ഉണ്ടാക്കണം . കഴിഞ്ഞ ദിവസം ലുലുവിൽ പോയിരുന്നു . വിഷുവിനു വേണ്ട എല്ലാം അവിടെ വാങ്ങി . സ്കൂൾ ബാഗ് വാങ്ങിയത് മാളുവിനു ഇഷ്ടപ്പെടാത്തത് കൊണ്ട് അവിടെ നിന്ന് അവൾ കരഞ്ഞു. മാളുവിനെയും അവളുടെ അമ്മയെയും സോപ്പിടാനായി എന്ത് വാങ്ങുന്നതിനും എതിരൊന്നും പറഞ്ഞില്ല . ഒരു വലിയ തണ്ണിമത്തൻ എടുത്തു. വില നോക്കിയപ്പോ നാട്ടിലേക്കാളും കുറവ് . ഷോപ്പിംഗ്‌ എല്ലാം കഴിഞ്ഞ് കാറിൽ മടങ്ങും വഴിയാണ് ശ്രീമതി പറഞ്ഞത്, അയ്യോ പപ്പടം അയ്യോ  പപ്പടം മറന്നു.  അങ്ങിനെ വിഷു സദ്യക്ക് ഒഴിവാക്കാൻ കഴിയാത്ത പപ്പടം മാത്രം  വാങ്ങാൻ  ഇന്നലെ ജെയന്റ്റ്  എന്ന സുപെര്മാര്കെടിലും  ഒറ്റക്ക് പോകേണ്ടിവന്നു.  എന്നാലെന്താ  ഇഷ്ടം പോലെ  കൊന്നപൂവ് വാങ്ങാൻ കിട്ടി.

നാട്ടിലെ ആഘോഷമൊക്കെ  ഒരരുക്കായി. ഓണവും വിഷുവും ഇപ്പൊ കടൽ കടന്ന് ഗൾഫിലാണ്   ശരിക്കും ആഘോഷിക്കുന്നത്.  

 

റ്റാങ്കിലെ വെള്ളത്തിലാ ഇന്ന് കുളിച്ചത്. അംഗസംഖ്യ കുറവല്ലേ? വാട്ടര്‍ കണ്‍സംഷന്‍ കുറവായിതിനാലും  തണലുള്ളതിനാലും റ്റാങ്കിലെ വെള്ളം എപ്പോഴും ഐസ് വാട്ടര്‍ പോലെയായിരിക്കും.

തലയില്‍ വെള്ളമൊഴിച്ചപ്പോള്‍ പത്ത് മിനിറ്റി നേരത്ത് സംസാര ശേഷി നഷ്ടമായി. എനിക്ക് കുളിക്കാന്‍ മടി വരാന്‍ തന്നെ കാരണം ഈ വെള്ളത്തിന്റെ ഒടുക്കത്തെ തണുപ്പാണ്.  വാട്ടർ ഹീറ്റെർ  ശരിയാക്കിത്തരാമെന്നു  ഹാരിസ് പറ്റിച്ചിട്ട്  ഒരുമാസമായി. ആഘോഷം കേമമാക്കാൻ ഹോം മെയിഡ്  വൈനും ഉണ്ടായിരുന്നു.  നാട്ടിലേക്ക് വിളിച്ചു വിളിച്ചു  സമയം തീർന്നു . ഇന്റർനെറ്റ്‌ ഇവിടെയും  ചെലവു ചുരുക്കാൻ  തുണയായി.

 

വൈകിട്ട് ബീച്ചിൽ  എല്ലാരും നടക്കാൻ പോയി.

 

വരവ്; ഇല്ല 

ചെലവ് :ക്രെഡിറ്റ്‌ കാർഡ്‌ ആയതിനാൽ എത്ര വേണേലും എടുക്കാം. 

 

എണീറ്റത്: 5 മണിക്ക്
കിടന്നത്: രാത്രി 2 മണിക്ക്.